KeralaLatest NewsNews

വിഷു നാളിൽ ഗുരുവായൂരപ്പന് വെണ്ണക്കണ്ണന്റെ ചിത്രം സമര്‍പ്പിച്ച്‌ മുസ്ലിം യുവതി

തൃശൂര്‍: വിഷുദിവസം വെണ്ണക്കണ്ണന്റെ ചിത്രം ഗുരുവായൂരപ്പന് സമര്‍പ്പിച്ച്‌ ജസ്‌ന സലിം. കൃഷ്ണനെ മാത്രം വരച്ച്‌ ശീലിച്ച ജസ്‌നയ്ക്ക് ഇത് ജന്മ സുകൃതം കൂടിയായിരുന്നു. ഇതിനോടകം ഒരുപാട് കൃഷ്ണന്റെ ചിത്രങ്ങള്‍ ജസ്‌ന വരിച്ചിട്ടുണ്ട്.

Read Also : മുഖ്യമന്ത്രി പിണറായി വിജയനെ ഡിസ്ചാർജ് ചെയ്യാൻ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം

‘അഞ്ചുവര്‍ഷമായി കൃഷ്ണനെ മാത്രമാണ് വരയ്ക്കുന്നത്. കൃഷ്ണനെ മാത്രമേ വരയ്ക്കാറുള്ളൂ. ചിത്രം കണ്ണന് നല്‍കാന്‍ വേണ്ടിയെത്തിയതാണ്. ഐശ്വര്യത്തിന്റെ പ്രതീകമാണ് കൃഷ്ണന്‍ എന്നാണ് വിശ്വാസം. അതുകൊണ്ട് ധാരാളം ആവശ്യക്കാര്‍ സമീപിക്കുന്നതുകൊണ്ട് ഒരുപാട് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്’- ജസ്‌ന പറഞ്ഞു.

‘ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. വീട്ടില്‍നിന്ന് പുറത്തായേക്കുമെന്ന സാഹചര്യം വരെയുണ്ടായി. കണ്ണന്റെ അനുഗ്രത്താല്‍ ജോലി എന്ന നിലയില്‍ തുടര്‍ന്നോളൂ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്’- ജസ്‌ന കൂട്ടിച്ചേര്‍ത്തു. കിഴക്കേ നടയിലാണ് മനസില്‍നിന്ന് രൂപമെടുത്ത കണ്ണനെ ജസ്‌ന സമര്‍പ്പിച്ചത്.

Related Articles

Post Your Comments


Back to top button