CinemaMollywoodLatest NewsNewsEntertainmentKollywood

സായ് പല്ലവി നായികയായെത്തുന്ന ‘വിരാടപര്‍വം’ പോസ്റ്റർ പുറത്ത്

സായ് പല്ലവി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിരാടപര്‍വം’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. ആന്ധ്രയിലെ പുതുവര്‍ഷാരംഭമായ ഉഗഡി ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സായ് പല്ലവിയുടെ ചിത്രമാണ് പോസ്റ്ററിലുളളത്. താരങ്ങള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. 30ന് ആണ് ചിത്രം റിലീസ് ചെയ്യുക.

റാണാ ദഗുബട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത് . കൊവിഡ് കാരണമാണ് ചിത്രം റിലീസ് വൈകിയത്. എന്തായാലും 30ന് ചിത്രം തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.പൊലീസുകാരനായ നായകനെ പ്രണയിക്കുന്ന നക്സലാണ് ചിത്രത്തില്‍ സായ് പല്ലവി.

 

Related Articles

Post Your Comments


Back to top button