COVID 19Latest NewsNewsIndia

കോവിഡ് വ്യാപനം : രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്

ന്യൂഡൽഹി : രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്ന് കോൺഗ്രസ്. കോവിഡ് രൂക്ഷമാകുന്നതിന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിൽ മോദി സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പോലും കൊവിഡ് വാക്സിൻ എത്തിക്കാൻ കഴിയുന്നില്ല. കൊവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്നതിനെതിരെയും കോൺഗ്രസ് വിമർശനമുന്നയിച്ചു.

അതേസമയം , രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button