KeralaLatest NewsNews

ചെങ്കൊടി വിരിച്ച് ദേശാഭിമാനിയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വെച്ചു; ഒപ്പം നിലവിളക്കും – സഖാക്കളുടെ വിഷുക്കണി റെഡി !

കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ പ്രധാന ചടങ്ങുകളില്‍ ഒന്ന്

പുത്തന്‍ മേടപ്പുലരിയെ വരവേറ്റ് മലയാളികൾ. ഇന്ന് വെളുപ്പിന് 4:30 മണി മുതല്‍ 6 മണി വരെയായിരുന്ന ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് മലയാളികൾ വിഷുക്കണി കണ്ടത്. മേടക്കൂറില്‍ ഭരണി നക്ഷത്രത്തില്‍ സൂര്യന്‍ മേടം രാശിയില്‍ പ്രവേശിക്കുന്ന ഈ സമയം സൗരവര്‍ഷ ആരംഭമായി കണക്കാക്കുന്നു. കണിയൊരുക്കലാണ് വിഷുവുമായി ബന്ധപ്പെട്ട ഓര്‍മ്മകളില്‍ പ്രധാന ചടങ്ങുകളില്‍ ഒന്ന്.

സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് സഖാക്കളുടെ വിഷുക്കണി ഒരുക്കമാണ്. പട്ടിലോ വെള്ള തുണിയിലോ ഒക്കെയാണ് പൊതുവേ എല്ലാവരും വിഷുക്കണി ഒരുക്കുക. സഖാക്കളുടെ വിഷുക്കണി അവരുടെ ചെങ്കൊടി വിരിച്ച് അതിനു മുകളിലാണ്. ഇതിൻ്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

Also Read:ബന്ധുനിയമന വിവാദം; ജലീലിനെതിരായ വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് എ.ജി

അരിവാൾ ചുറ്റിക പതിപ്പിച്ച ചെങ്കൊടി, നിലവിളക്ക്, ദേശാഭിമാനി, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ഇ എം എസ് ആത്മകഥ, യുവധാര, മുന്തിരി അടക്കമുള്ള കുറച്ച് പഴങ്ങൾ, ചക്കയും മാങ്ങയും. ഇതാണ് വൈറലാകുന്ന വിഷുക്കണിയിൽ സഖാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. ഏതായാലും ഇവരുടെ വിഷുക്കണി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

അതേസമയം, കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍ ഓട്ടുരുളിയില്‍ കൊന്നപ്പൂവ്, വെള്ളരിക്ക, ചക്ക, മാങ്ങ, മറ്റു ഫലവര്‍ഗങ്ങള്‍, നാളികേരം, അഷ്ടമംഗല്യം, അരി, കോടിമുണ്ട്, സ്വര്‍ണം, പണം എന്നിവയെല്ലാം ഒരുക്കി വയ്ക്കുമ്പോഴാണ് അത് യഥാർത്ഥത്തിൽ ഒരു വിഷുക്കണി ആകുന്നത്. രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളും കൃഷ്ണപ്രതിമയോ ഫോട്ടോയോ കൂടെ വയ്ക്കുന്ന പതിവുമുണ്ട്.

Related Articles

Post Your Comments


Back to top button