KeralaLatest NewsNews

തന്റെ പിതാവിനൊന്നുമില്ല, സുഖമായിരിക്കുന്നു : പ്രചരിക്കുന്നത് വ്യാജവാര്‍ത്ത : മണിയന്‍ പിള്ള രാജുവിന്റെ മകന്‍

തന്റെ അച്ഛനെക്കുറിച്ച് ദയവു ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രമുഖ താരം മണിയന്‍ പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്‍. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായിരുന്ന മണിയന്‍പിള്ള രാജു നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യസ്ഥിതി വീണ്ടെടുത്ത് വീണ്ടും സിനിമത്തിരക്കുകളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്.

Read Also : ലുട്ടാപ്പി ജനകീയൻ; അവഗണിക്കുകയാണെങ്കിലും ആ പേര് തന്റെ ജനകീയതയുടെ തെളിവാണെന്ന് എ.എ.റഹീം

കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്‌തെത്തിയത് മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് താരത്തിന്റെ മകന്‍ തന്നെ പ്രതികരണവുമായെത്തിയിരിക്കുന്നത്. രോഗമുക്തി നേടി സുഖം പ്രാപിച്ചു തുടങ്ങിയ രാജു, നിലവില്‍ അസുഖബാധിതനാണെന്ന തരത്തിലും ചില വാര്‍ത്തകള്‍ എത്തിയിരുന്നു. ആ സാഹചര്യത്തില്‍ കൂടിയാണ് നിരഞ്ജന്റെ പ്രതികരണം.

 

Related Articles

Post Your Comments


Back to top button