KeralaCinemaMollywoodLatest NewsNewsEntertainment

ഓട്ടോറി​ക്ഷക്കാരന്റെ ഭാര്യയായി ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്

ലാൽജോസ് ചിത്രം എൽസമ്മ എന്ന ആൺകുട്ടിയിലൂടെ മലയാളി പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ആൻ അഗസ്റ്റിൻ. അടുത്തിടയിലായിരുന്നു താരം വിവാഹ ബന്ധം വേർപ്പെടുത്തിയത്. ഇപ്പോഴിതാ ആൻ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചി​ത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തി​രി​ച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോറി​ക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചി​ത്രാവി​ഷ്കകാരമാണി​ത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും.

ഉത്തരവാദിത്തമി​ല്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസറാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിർമിക്കുന്നത്. 2017ൽ റി​ലീസായ ദുൽഖർ ചിത്രം സോളോയിലാണ് ആൻ അഗസ്റ്റി​ൻ ഒടുവിൽ അഭിനയിച്ചത്.

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരം 2014 ൽ വിവാഹിതയായി. സിനിമാട്ടോഗ്രാഫർ ജോമോൻ ടി ജോൺ ആയിരുന്നു ആൻ അഗസ്റ്റിൻ്റെ ഭർത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടെത്. വിവാഹത്തോടെ സിനിമയിൽ സജീവമായിരുന്ന ആൻ അഗസ്റ്റിൻ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവർ വിവാഹമോചിതരായത്. വിവാഹമോചനത്തെ കുറിച്ച് രണ്ടാളും പ്രതികരിച്ചിട്ടില്ല.

Related Articles

Post Your Comments


Back to top button