Latest NewsNewsIndiaInternational

പാക്കിസ്ഥാനുമായി കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രശ്നം രൂക്ഷമാകാൻ പാക്കിസ്ഥാനും; യു.എസ് ഇന്റലിജൻസ്

പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്‍ലമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. യു.എസ് കോൺഗ്രസിനുള്ള വാഷിക ത്രെറ്റ് അസസ്മെന്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യ പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ മുൻകാലത്തേക്കാളും അധികം സൈന്യത്തെ ഉപയോഗിച്ചു നേരിടുന്നതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകാൻ സാധ്യതയില്ലെങ്കിലും, രണ്ട് അണുവായുധ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായേക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

കശ്മീരിലെ സംഘർഷങ്ങളിലൂടെയും, ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലെ ഭീകരാക്രമണങ്ങളിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വർധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ലോകരാജ്യങ്ങളെ ഒന്നടങ്കം ഉത്കണ്ഠാകുലരാക്കുന്നതാണെന്നും യു.എസ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Post Your Comments


Back to top button