Latest NewsIndia

ബംഗാളില്‍ ബി.ജെ.പി ശക്തമായ പാർട്ടി ,​ ആദ്യഘട്ടങ്ങളില്‍ നടന്നത് കടുത്ത മത്സരമെന്ന് സമ്മതിച്ച് പ്രശാന്ത് കിഷോ‍ര്‍

ബി.ജെ.പി അതിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും തൃണമൂലുമായി കടുത്ത പോരാട്ടമാണ് നേരിടുന്നത്

കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും അവരെ വിലകുറച്ചുകാണാന്‍ കഴിയില്ലെന്നും മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. അതേസമയം സംസ്ഥാനത്തെ ഏറ്റവും കരുത്തയായ നേതാവ് മമത ബാനര്‍ജിയാണെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹംപറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ആദ്യ നാല് റൗണ്ടുകളില്‍ നടന്നത് വളരെ കടുത്ത പോരാട്ടമാണ്. എന്നാല്‍ അതിനര്‍ത്ഥം ബി.ജെ.പി അതിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും തൃണമൂലുമായി കടുത്ത പോരാട്ടമാണ് നേരിടുന്നത് എന്നാണ്. ബംഗാളില്‍ ബി.ജെ.പി പ്രബല ശക്തിയാണ്. മത്സരത്തെ വില കുറച്ചുകാണുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന തന്റെ ജോലിയുടെ ഭാഗമല്ല. എന്നാല്‍, അവര്‍ 100 കടക്കില്ല. തൃണമൂല്‍ ആണ് വിജയിക്കാന്‍ പോകുന്നത്. വലിയ വിജയം നേടും’.പ്രശാന്ത് കിഷോര്‍ പറഞ്ഞു.

തൃ​ണ​മൂ​ല്‍ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. യു​ക്തി​ര​ഹി​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ങ്ങ​ള്‍ നി​ശ്ച​യി​ച്ച​ത്​ ബി.​ജെ.​പി​ക്ക്​ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് തീയതികള്‍ ഒരു വിഭാഗത്തിന് അനുകൂലമായാണ് തീരുമാനിച്ചതെന്നും പ്രശാന്ത് ആരോപിച്ചു.

അതേസമയം ബം​ഗാ​ളി​ല്‍ മോ​ദി ജ​ന​പ്രി​യ​നാ​ണെ​ന്നും കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ സ്വാ​ധീ​ന​മു​റ​പ്പി​ക്കുന്നെ​ന്നു​മു​ള്ള പ്ര​ശാ​ന്ത്​ കി​ഷോ​റി​ന്റെ പ്ര​സ്​​താ​വ​ന ഏ​താ​നും ദി​വ​സം മുമ്പ്​​ ബി.​ജെ.​പി വൃ​ത്ത​ങ്ങ​ള്‍ പുറത്തു വിട്ടിരുന്നു. ഇതിന്റെ ക്ഷീണം തീർക്കാനാണ് ഇപ്പോൾ ബിജെപി വിരുദ്ധ മാധ്യമത്തിന് അഭിമുഖം നൽകിയതെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം.

Related Articles

Post Your Comments


Back to top button