Latest NewsNewsFootballSports

ജർമൻ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ക്ലോപ്പ്

ജർമൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നിലവിൽ ലിവർപൂളിൽ തനിക്ക് കരാർ ഉണ്ടെന്നും അത് തീരുന്നതുവരെ താൻ ലിവർപൂളിൽ തന്നെ ഉണ്ടാകുമെന്നും ക്ലോപ്പ് വ്യക്തമാക്കി. നിലവിൽ ലിവർപൂളിൽ 3 വർഷം കൂടി കരാർ ഉണ്ടെന്നും അത് പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ക്ലോപ്പ് പറഞ്ഞു.

തന്റെ മുൻ ക്ലബ്ബുകളായ മൈൻസിലും ഡോർട്മുണ്ടിലും താൻ തന്റെ കരാർ കാലാവധി പൂർത്തിയാക്കിട്ടുണ്ടെന്നും ക്ലോപ്പ് ഓർമിപ്പിച്ചു. 17 വർഷത്തോളം ജർമൻ ടീമിനെ പരിശീലിപ്പിച്ച ജോക്കിം ലോ യൂറോ കപ്പിന് ശേഷം പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ 2022 ഖത്തർ ലോകകപ്പ് വരെയായിരുന്നു ജോക്കിം ലോക്ക് ജർമൻ ദേശീയ ടീമുമായി കരാർ ഉണ്ടായിരുന്നത്.

Related Articles

Post Your Comments


Back to top button