തിരുവനന്തപുരം > സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം അര കോടി കവിഞ്ഞു. തിങ്കളാഴ്ച 2.38ലക്ഷം(238,721) പേർകൂടി വാക്‌സിൻ സ്വീകരിച്ചതോടെ ആകെ ഡോസുകളുടെ എണ്ണം 50,71,550 ആയി. ഇതിൽ 49,19,234 ഡോസ് കോവിഷീൽഡും 1,52,316 കോവാക്‌സിനുമാണ്. 45,48,054 പേർ ആദ്യഡോസും 5,23,496 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
കുറഞ്ഞ ദിവസംകൊണ്ട് ഇത്രയും പേർക്ക് വാക്‌സിൻ നൽകാനായത് അഭിമാനകരമാണെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു. 1402 സർക്കാർ ആശുപത്രിയും 424 സ്വകാര്യ ആശുപത്രിയും ഉൾപ്പെടെ 1,826 വാക്‌സിനേഷൻ കേന്ദ്രത്തിലാണ് തിങ്കളാഴ്ച വാക്‌സിനേഷൻ നടന്നത്.
നിലവിൽ 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. നിലവിൽ ബാക്കിയുള്ളത് 6 ലക്ഷം ഡോസാണ്. കൂടുതൽ വാക്‌സിൻ നൽകണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..