ഗുവാഹത്തി> അസമിൽ ആറ് ബിജെപി സ്ഥാനാർഥികൾ മഹാസഖ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് എഐയുഡിഎഫ് ജനറൽ സെക്രട്ടറി കരീമുദ്ദീൻ ബാർബുയ. ആറ് ബിജെപി സ്ഥാനാർഥികൾ തന്നെ വിളിച്ച് ഫലപ്രഖ്യാപനത്തിനുശേഷം പിന്തുണ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തെന്ന് കരീം പറഞ്ഞു. കരീം അടക്കമുള്ള എഐയുഡിഎഫ് സ്ഥാനാർഥികളും കോൺഗ്രസ് സ്ഥാനാർഥികളും ജയ്‌പുരിലെ ഹോട്ടലിലാണുള്ളത്.
ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഭയന്നാണ് സ്ഥാനാർഥികളെ രാജസ്ഥാനിലേക്ക് മാറ്റിയത്. കരീമിന്റെ വെളിപ്പെടുത്തൽ ബിജെപി തള്ളി. ഇതിനിടെ, വോട്ടെണ്ണൽ സുതാര്യമാക്കാൻ നടപടി വേണമെന്ന് മഹാസഖ്യം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. സ്‌ട്രോങ് റൂമിൽനിന്ന് വോട്ടെണ്ണൽ മുറിയിലേക്ക് ഇവിഎമ്മുകൾ കൊണ്ടുവരുന്നതും വോട്ടെണ്ണൽകേന്ദ്രത്തിലെ എല്ലാ മേശകളിലെയും ദൃശ്യങ്ങൾ പകർത്തണം.
ഓരോ മേശയിൽനിന്നുമുള്ള വിവരങ്ങൾ സ്ഥാനാർഥിക്ക് നൽകണമെന്നും പാർടികൾ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..