Latest NewsNewsFootballSports

രണ്ടാം പാദ ക്വാർട്ടർ; പിഎസ്ജിക്കെതിരെ തിരിച്ചടിക്കാൻ ബയേൺ ഇന്നിറങ്ങും

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിനേറ്റ പ്രഹരത്തിന് തിരിച്ചടി നൽകുന്നതിനായി നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് പിഎസ്ജിക്കെതിരായ രണ്ടാം പോരാട്ടത്തിന് ഇന്നിറങ്ങും. ആദ്യ പാദത്തിൽ ലെവൻഡോസ്‌കി ഇല്ലാതെ ഇറങ്ങിയ ബയേൺ കളിയിലും പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം മുന്നിട്ടുനിന്നുവെങ്കിലും ഗോൾ സ്കോർ ചെയ്യുന്നതിൽ ലക്ഷ്യത്തിലെത്താൻ ടീമിന് സാധിച്ചില്ല. ഹാൻസി ഫ്ലിക് 2019 നവംബറിൽ ബയേണിന്റെ ചുമതല ഏറ്റെടുത്തത്തിനു ശേഷം ആദ്യമായാണ് ജർമൻ ടീം ചാമ്പ്യൻസ് ലീഗിൽ തോൽക്കുന്നത്.

പരിക്കിന്റെ പിടിയിലാണ് ബയേണിന്റെ മുൻനിര താരങ്ങൾ. പരിക്ക് മാറി പരിശീലനത്തിനിറങ്ങിയ ലെവൻഡോസ്‌കി പിഎസ്ജിക്കെതിരേ കളിക്കുന്ന കാര്യത്തിൽ സംശയമാണ്. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ബെഞ്ചമിൻ പവാഡിനും പരിക്കുണ്ട്. ഒപ്പം സെർജ് ഗ്നാബ്രിയും ആദ്യ പാദത്തിൽ പരിക്കേറ്റ നിക്കാൾസ് സുലെയും ഇന്നിറങ്ങാനുള്ള സാധ്യത കുറവാണ്.

Related Articles

Post Your Comments


Back to top button