13 April Tuesday

ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചന: അദ്വാനിയെ വെറുതെവിട്ട ജഡ്‌ജിയെ ഉപലോകായുക്തയാക്കി

സ്വന്തം ലേഖകൻUpdated: Tuesday Apr 13, 2021

ന്യൂഡൽഹി>ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചനക്കേസിൽ എൽ കെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ കുറ്റവിമുക്തനാക്കിയ ജഡ്‌ജിയെ ഉത്തർപ്രദേശ്‌ ഉപലോകായുക്തയായി നിയമിച്ചു.

ആറ്‌മാസം മുമ്പാണ്‌‌ ലഖ്‌നൗ പ്രത്യേകകോടതി ജഡ്‌ജിയായിരുന്ന സുരേന്ദ്രകുമാർ യാദവ്‌ മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ 32 പ്രതികളെ ബാബ്‌റിമസ്‌ജിദ്‌ ഗൂഢാലോചനക്കേസിൽ വെറുതെവിട്ടത്‌. ഗൂഢാലോചന തെളിയിക്കാൻ മതിയായ തെളിവ് ഇല്ലെന്നായിരുന്നു ജഡ്‌ജിയുടെ നിരീക്ഷണം. ഏപ്രിൽ ആറിന്‌ സുരേന്ദ്രകുമാർ യാദവിനെ ഉപലോകായുക്തയായി നിയമിച്ച് വിജ്ഞാപനം ഇറങ്ങി. തിങ്കളാഴ്‌ച മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അദ്ദേഹം അധികാരമേറ്റു. ആറുവർഷം സേവനകാലയളവുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top