Latest NewsNewsKuwaitGulfCrime

വാക്കുതർക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് കുത്തിക്കൊന്നു. അഹ്‍മദിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു.

ജോലി സ്ഥലത്തുവെച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു ഉണ്ടായത്. ശാസ്ത്രീയ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Related Articles

Post Your Comments


Back to top button