KeralaLatest NewsNews

അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും; പെരുമ്പാവൂരില്‍ സ്‌ട്രോങ് റൂമിലെ സിസിടിവികള്‍ മിന്നലേറ്റ് നശിച്ചു

കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും. മഴയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. എറണാകുളം പെരുമ്പാവൂരില്‍ ബാലറ്റ് മെഷീന്‍ സൂക്ഷിരിക്കുന്ന സ്‌ട്രോങ് റൂമിന്റെ സിസിടിവി ക്യാമറകള്‍ ഇടിമിന്നലില്‍ കത്തി നശിച്ചു. പെരുമ്പാവൂര്‍ ആശ്രമം സ്‌കൂളിലാണ് അപകടമുണ്ടായത്. 11 ക്യാമറകളും, ഡിവിആറും കേബിളുകളുമാണ് കത്തിനശിച്ചത്. കുന്നത്തുനാട് മണ്ഡലത്തിലെ ബാലറ്റ് മെഷീനുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

read also:സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസവകുപ്പ്
കോതമംഗലം നെല്ലിമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നിരവധി മരങ്ങൾ വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ റോഡില്‍ നിന്ന് മുറിച്ച്‌ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Related Articles

Post Your Comments


Back to top button