കൊച്ചി> മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹ മോചനത്തിന് വ്യക്തിനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്.ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താക്, സി.എസ്.ഡയസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെതാണ് വിധി.
രാജ്യത്ത് നിലവിലുള്ള, മുസ്ലീം സ്ത്രീകളുടെ വിവാഹ മോചന നിയമപ്രകാരം മാത്രമേ വിവാഹമോചനം പാടുള്ളു എന്ന നിയമ വ്യവസ്ഥ തിരുത്തുന്നതാണ് സുപ്രധാന വിധി. മൊഴിചൊല്ലാന്‍ സ്ത്രീകള്‍ക്കും അവകാശം നല്‍കുന്ന വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ സാധുവാണന്നാണ് കോടതി വിധി.ഇതോടെ വിവാഹ മോചനത്തിന് മുസ്ലീം സ്റ്റികള്‍കം മുന്‍കൈ എടുക്കാമെന്ന നിലയായി. ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബഞ്ച് വിധി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..