KeralaLatest News

ക്രൈം നന്ദകുമാറിനെതിരെ സ്പീക്കര്‍ മാനനഷ്ട കേസ് കൊടുത്തു

ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയതിനെതിരെയാണ് അഡ്വ.ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിനു സ്പീക്കര്‍ നോട്ടീസ് നല്‍കിയത്.

സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്‌റ്റോറി യിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അപവാദ പ്രചരണം നടത്തിയതിനെതിരെയാണ് അഡ്വ.ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിനു സ്പീക്കര്‍ നോട്ടീസ് നല്‍കിയത്.

നോട്ടീന് കിട്ടി ഏഴ് ദിവസത്തിനകം, സാമൂഹിക മാധ്യമത്തിലൂടെ ക്രൈം നന്ദകുമാര്‍, സ്പീക്കര്‍ക്കെതിരെ, അപവാദപ്രചരണം നടത്തിയ ലേഖനവും, വീഡിയോയും പിന്‍വലിച്ച്‌, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍, സിവിലായും, ക്രിമിനലായും നടപടി സ്വീകരിയ്ക്കും എന്നും നോട്ടീസുകളില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ശോഭ സുരേന്ദ്രനും ക്രൈം നന്ദകുമാറിനെതിരെ വനിതാ കമ്മീഷനിലും പോലീസിലും പരാതി നൽകിയിരുന്നു. യുഡിഎഫിന് വേണ്ടി അപവാദ പ്രചാരണം നടത്തുന്നു എന്നാണ് പൊതുവെ അണികൾ പറയുന്നത്.

Related Articles

Post Your Comments


Back to top button