CinemaLatest NewsNewsEntertainmentKollywood

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ചിത്രീകരണം പുനരാരംഭിച്ചു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ ചിത്രമാണ് ‘അണ്ണാത്തെ’. അണിയറപ്രവർത്തകർക്ക് കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് മുടങ്ങിപ്പോയ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. രജനികാന്തും സെറ്റിൽ മടങ്ങിയെത്തിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

ഇതോടെ ആദ്യം നിശ്ചയിച്ചത് പോലെ നവംബർ നാലിന് ദീപാവലി റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, കീർത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജാക്കി ഷ്റോഫ്, ജഗപതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഡി. ഇമ്മൻ.

2019 ഡിസംബറിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷം ചിത്രീകരണത്തിനിടെ അണിയറപ്രവർത്തകിൽ ഇരുപതോളം പേർക്ക് കോവിഡ് വ്യാപിച്ചതോടെ ഷൂട്ട് പിന്നെയും മുടങ്ങുകയായിരുന്നു.

Related Articles

Post Your Comments


Back to top button