COVID 19Latest NewsNewsInternational

കോവിഡ് അവസാനിക്കാറായിട്ടില്ല; തെറ്റുകൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാക്‌സിനുകൾ കൊണ്ട് മാത്രം രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി

ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. വാക്‌സിനുകൾ കൊണ്ട് മാത്രം രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ല. തെറ്റുകൾ ആവർത്തിക്കരുതെന്നും ആവർത്തിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Also Read: വിഷു കണി, അഴിമതിക്കാർക്ക് ഈ വർഷം ജയിൽവാസം ഉറപ്പ്: ജലീലിന്റെ രാജിയിൽ പ്രതികരിച്ച് അനിൽ അക്കര

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുടർച്ചയായ 6 ആഴ്ചകളിൽ ലോകത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടായെന്ന് ടെഡ്രോസ് അഥനോം ഗബ്രിയാസിസ് ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ തുടർച്ചയായ ഏഴ് ആഴ്ചകളിലായി കോവിഡ് വ്യാപനം വർധിച്ചുവരികയാണ്. തുടർച്ചയായി നാല് ആഴ്ചകളായി മരണ നിരക്കും ഉയരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏഷ്യയിലും മിഡിൽ ഈസ്റ്റിലും രോഗ വ്യാപനം വർധിക്കുകയാണെന്നും ഇതുവരെ ആഗോള തലത്തിൽ 780 മില്യൺ വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞെന്നും ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു. ലോകാരോഗ്യ സംഘടന വീണ്ടുമൊരു ലോക്ക് ഡൗണിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വ്യാപാര, വിനോദ സഞ്ചാര മേഖലകളെല്ലാം തുറന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഗബ്രിയാസിസ് നിലവിലെ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടാകണമെന്നും കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button