KeralaLatest News

അച്ഛനും രണ്ടാനമ്മയും പറഞ്ഞത് കള്ളം ; നാലര വയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കൽ റിപ്പോർട്ടും

മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മൂന്നര വയസുകാരിക്ക് ക്രൂര ലൈംഗിക പീഡനം ഏറ്റതായി റിപ്പോർട്ട്. ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന പൂര്‍ത്തിയായി. ലൈംഗിക അവയവങ്ങളില്‍ മാരകമായി ക്ഷതമേറ്റു. മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ കാലിന് ഒടിവുള്ളതായും നേരത്തെ കയ്യൊടിഞ്ഞതിനും തെളിവുണ്ട്. ദിവസങ്ങളോളം കുട്ടിക്ക് ഭക്ഷണം നല്‍കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അസം സ്വദേശിയായ മൂന്നരവയസുകാരി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മൂവാറ്റുപുഴയില്‍ വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ പെണ്‍കുട്ടിയെയാണു പരുക്കുകളോടെ കഴിഞ്ഞ മാര്‍ച്ച്‌ 28നു കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്.

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും പരുക്കും കണ്ടെത്തിയിരുന്നു. സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ കുടല്‍ പൊട്ടിയതായും കണ്ടെത്തി. കുഞ്ഞു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് സംഭവം ഗൗരവത്തില്‍ എടുത്തില്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

നാലരവയസ്സുകാരിക്കും സഹോദരിക്കും വയറുവേദനയും വയറിളക്കവും ഉണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണു പൊലീസ് ആദ്യം പറഞ്ഞത്.

Related Articles

Post Your Comments


Back to top button