Latest NewsNewsIndiaCrime

മന്ത്രവാദം ആരോപിച്ച് 75 കാരനെ കൊലപ്പെടുത്തി; പ്രതികൾ പിടിയിൽ

ഭുവനേശ്വര്‍: ഒഡീഷയില്‍ മന്ത്രവാദം ആരോപിച്ച് 75കാരനെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. ദിമ്രിപങ്കല്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ധര്‍മ്മ നായിക്ക് എന്നയാളാണ് നാട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തന്റെ രണ്ടു കുട്ടികളുടെ മരണത്തിന് ഉത്തരവാദി ധര്‍മ്മ നായിക്കാണെന്ന് സംശയിക്കുന്നതായി അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു. ഈ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചിരിക്കുന്നത്. കുട്ടികളുടെ മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആഴ്ചയില്‍ രണ്ടു പ്രാവശ്യം വീതം വീടിന് വെളിയില്‍ ദുരൂഹത ഉണര്‍ത്തുന്ന വസ്തുക്കള്‍ 75കാരന്‍ വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞു.

 

Related Articles

Post Your Comments


Back to top button