KeralaNattuvarthaLatest NewsNews

‘വിജിലൻസ് പിടിച്ചെടുത്ത പണത്തിന് രേഖയുണ്ട്, ഹാജരാക്കാൻ സമയം വേണം’; കെ.എം.ഷാജി

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെ.എം. ഷാജി എം.എല്‍.എ. ബന്ധുവിന്‍റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണെന്ന് ഷാജി പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം വേണമെന്നും ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്.

കെ.എം. ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി കോഴിക്കോട് സ്വദേശിയും സി.പി.എം നേതാവുമായ എം.ആര്‍. ഹരീഷ് നല്‍കിയ പരാതിന്മേലാണ് വിജിലന്‍സ് റെയ്‌ഡ്‌ നടത്തിയത്.

നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ കെ.എം. ഷാജി ചിലവാക്കിയതായി വിവിധ സത്യവാങ്ങ്മൂലങ്ങളില്‍ പറയുന്ന തുകയേക്കാൾ ഇരട്ടിയിലധികം ചെലവിട്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍.

Related Articles

Post Your Comments


Back to top button