13 April Tuesday

സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ: 'മേജര്‍' ടീസര്‍ പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന 'മേജര്‍' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്ന് ഭാഷകളിലായി തിയേറ്ററുകളിലെത്തുന്ന സിനിമയുടെ  മലയാളം ടീസര്‍ പൃഥ്വിരാജും ഹിന്ദി ടീസര്‍ സല്‍മാന്‍ ഖാ നും  തെലുങ്ക് ടീസര്‍ മഹേഷ് ബാബുവും പുറത്തിറക്കി. അദിവി ശേഷ്, സായി മഞ്ചരേക്കര്‍, ശോഭിത ധുലിപാല, പ്രകാശ് രാജ് എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടീസര്‍ പുറത്തിറക്കും മുമ്പ്  ശോഭിതയുടെയും സായിയുടെയും ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. മുംബൈ ആക്രമണത്തില്‍ ബന്ധിയാക്കപ്പെട്ട  എന്‍ആര്‍ഐയുടെ വേഷത്തിലാണ് സായി മഞ്ചരേക്കര്‍ എത്തുന്നത്.
 സിനിമയുടെ സംവിധാനം ശശി കിരണ്‍ ടിക്കയാണ്.  നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ജി . മഹേഷ് ബാബു എന്റര്‍ടൈന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും എ + എസ് മൂവീസും ചേര്‍ന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ രണ്ടിന് ചിത്രം തീയേറ്ററുകളില്‍ എത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top