Latest NewsIndia

സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കിയ 50 കാരൻ സിഗരറ്റിൽ നിന്നു തീ പിടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഈസമയത്ത് തീപ്പൊരിയുടെ സാന്നിധ്യം ഉണ്ടായാല്‍ ആളിക്കത്താന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ചെന്നൈ: സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കി, പിന്നാലെ സിഗററ്റിന് തീകൊളുത്തിയ 50കാരന്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. ചെന്നൈ അശോക് നഗര്‍ റെസിഡന്‍സില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.

സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കുന്നതിനിടെ ഏതാനും തുള്ളികള്‍ മധ്യവയസ്കന്റെ ഷര്‍ട്ടില്‍ വീണിരുന്നു. സിഗററ്റ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ തീപ്പൊരി ഷര്‍ട്ടില്‍ വീണതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു.

read also: ഷോക്കിങ്- പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌ക്കുകള്‍ കുത്തിനിറച്ച്‌ കിടക്ക നിർമ്മിച്ച് വിറ്റ് ഫാക്ടറി

നിലവിളികേട്ട് കേട്ട് ഓടിക്കൂടിയ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രണ്ടു മൂന്ന് സെക്കന്‍ഡില്‍ സാനിറ്റൈസര്‍ വായുവില്‍ ആവിയായി പോകും. എന്നാല്‍ ഈസമയത്ത് തീപ്പൊരിയുടെ സാന്നിധ്യം ഉണ്ടായാല്‍ ആളിക്കത്താന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Related Articles

Post Your Comments


Back to top button