KeralaCricketLatest NewsNewsSports

മോഹൻലാലിന് സഞ്ജു സാംസണിന്റെ സമ്മാനം

ലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് സ്‌നേഹ സമ്മാനങ്ങൾ അയച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഐപിഎല്ലിന് മുന്നോടിയായാണ് സഞ്ജു മോഹൻലാലിന് സമ്മാനം അയച്ചിരിക്കുന്നത്.

Read Also: കേരളത്തിൽ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 30 ന്; നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത് ചൊവ്വാഴ്ച്ച മുതൽ

സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന്റെ ജേഴ്‌സിയും ഒരു സമ്മാനപ്പൊതിയും പൂക്കളുമാണ് മോഹൻലാലിനായുള്ള സഞ്ജുവിന്റെ സമ്മാനം. തനിക്ക് സമ്മാനം ലഭിച്ച വിവരം മോഹൻലാൽ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ജേഴ്‌സിയുടെ ചിത്രവും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയ സഞ്ജു സാംസൺ, ജേഴ്‌സിക്ക് നന്ദി. ഈ സീസണിൽ നിങ്ങളുടെ ക്യാപ്റ്റൻസിയിൽ രാജസ്ഥാൻ റോയൽസ് വിജയം നേടട്ടെ. ടീമിന് എല്ലാ ആശംസകളും നേരുന്നു’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ സമ്മാനത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാലിന് പുറമെ നടൻ പൃഥ്വിരാജിനും മകൾ അല്ലിയ്ക്കും സഞ്ജു കഴിഞ്ഞ ദിവസം സമ്മാനങ്ങൾ നൽകിയിരുന്നു.

Read Also: ‘പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണം’; തൃശൂർ പൂരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഐ.എം.എ

Related Articles

Post Your Comments


Back to top button