Latest NewsNewsIndia

പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌കുകള്‍ നിറച്ച്‌ കിടക്കകള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഉപയോഗിച്ച മാസ്‌കുകളുടെ വലിയൊരു ശേഖരം തന്നെ ഫാക്ടറി പരിസരത്തു നിന്ന് കണ്ടെത്തി.

മുംബൈ: ഉപയോഗിച്ച മാസ്‌കുകൾ നിറച്ചു ‌ കിടക്കകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറിയിലാണ് സംഭവം. കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഉപയോഗിക്കുന്ന മാസ്കുകൾ കൊണ്ട് കിടക്കകൾ നിർമ്മിക്കുമായാണ് ഇവിടെ. ഫാക്ടറിയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ച മാസ്‌കുകളുടെ വലിയൊരു ശേഖരം തന്നെ ഫാക്ടറി പരിസരത്തു നിന്ന് കണ്ടെത്തി.

മഹാരാഷ്ട്രയിലെ കിടക്ക നിര്‍മാണ കേന്ദ്രത്തില്‍ ഇത്തരമൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനിലുള്ള (എംഐഡിസി) പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ഞിയ്ക്ക് പകരം മാസ്കുകൾ ഉപയോഗിക്കുന്നത് കണ്ടെത്തിയത്. ഫാക്ടറി ഉടമ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫാക്ടറി പരിസരത്തുണ്ടായിരുന്ന മാസ്‌കുകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ പൊലീസ് കത്തിച്ചു.

Post Your Comments


Back to top button