കൊല്‍ക്കത്ത > അധികാരത്തിനായി തൃണമൂലും ബിജെപിയും പയറ്റുന്നത് ഏഴുപതിറ്റാണ്ടിനിടെ പശ്ചിമബംഗാള്‍ ദര്‍ശിച്ചിട്ടില്ലാത്ത ജാതിമത വര്‍ഗീയ രാഷ്ട്രീയം. വൻ തോതില്‍ അക്രമസംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും വര്‍ഗീയധ്രുവീകരണം സൃഷ്‌ടിക്കാന്‍ ഇത്രയേറെ സംഘടിത നീക്കം നടത്തുന്നത് ആദ്യം. ജനകീയ പ്രശ്നങ്ങളുന്നയിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇടതുമുന്നണി സംയുക്ത മോർച്ച മാത്രം.
നാലാംഘട്ട വോട്ടെടുപ്പ് നടന്ന ശനിയാഴ്ച സീതല്‍ കുച്ചി മണ്ഡലത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ബിജെപി, തൃണമൂല്‍ നേതാക്കള്‍ നടത്തിയ പ്രകോപന പരാമർശങ്ങളെ തുടര്‍ന്ന്. ബംഗ്ലാദേശിനോട് ചേർന്നുള്ള മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് നടത്തിയത് അങ്ങേയറ്റം പ്രകോപനപരമായ പരാമര്‍ശം. സംസ്ഥാനത്ത് കേന്ദ്രസേന എത്തുന്നത് ആദ്യംമുതല്‍ എതിര്‍ത്ത മമത ബാനര്‍ജി കേന്ദ്രസേനയെ തടയാന്‍ അണികളോട് ആഹ്വാനം ചെയ്തു. കേന്ദ്ര സേനയെ ആക്രമിക്കുന്നതിലേക്കും വെടിവയ്പിലേക്കും അതോടെ കാര്യങ്ങള്‍ കൈവിട്ടു.
വെടിവയ്പില്‍ പ്രതിഷേധിച്ച് സംയുക്ത മോർച്ച ഞായറാഴ്ച ഉത്തര ബംഗാളില്‍ കരിദിനം ആചരിച്ചു.
വെടിവയ്പ് നടന്ന മേഖലയിൽ രാഷ്ട്രീയനേതാക്കളുടെ സന്ദര്‍ശനം തടഞ്ഞു. 17ന് വോട്ടെടുപ്പ് നടക്കുന്ന 45 മണ്ഡലത്തിലെ പ്രചാരണം 72 മണിക്കുർ മുമ്പ് അവസാനിപ്പാക്കാനും തെരഞ്ഞെടുപ്പ് കമീഷൻ ഉത്തവിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..