12 April Monday

ആലപ്പുഴയിൽ ഗുണ്ടാ നേതാവിനെ വീട്ടിൽ കയറി കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

ആലപ്പുഴ > ഗുണ്ടാനേതാവും രണ്ട്‌ കൊലപാതകം ഉൾപ്പെടെ 25ൽ ഏറെ കേസുകളിൽ പ്രതിയുമായ പുന്നമട അഭിലാഷ് (42) അടിയേറ്റ്‌ മരിച്ചു. ഇന്ന്‌ പുലർച്ചെ 12.15നു കൈനകരി തേവർകാട് വെള്ളാമത്ര റോഡിന് സമീപം ഭാര്യവീടായ കുന്നുതറയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.

അഭിലാഷിന്റെ സംഘത്തിലെ മുൻ അംഗവും ഒട്ടേറെ കേസുകളിൽ പ്രതിയുമായ കൈനകരി സ്വദേശി മജു എന്നയാൾ വീടു കയറി ആക്രമിക്കുകയായിരുന്നുവെന്നു നെടുമുടി പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ അഭിലാഷിനെ ഭാര്യ ദീപ്‌തിയാണ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും ഏതാനും സമയത്തിനകം മരിച്ചു.

നെടുമുടി, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ 2 കൊലപാതകക്കേസുകളിൽ പ്രതിയാണ് അഭിലാഷ്. പുളിങ്കുന്ന്, നെടുമുടി, ആലപ്പുഴ സൗത്ത്, നോർത്ത് സ്റ്റേഷനുകളിലായി ഇരുപത്തഞ്ചോളം കേസുകളുണ്ട്. കൈനകരിയിൽ അനിയൻ എന്നയാളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞു നിൽക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top