COVID 19KeralaLatest NewsNews

ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ; ഒടുവിൽ തീരുമാനമായി

തൃശ്ശൂർ : കൊറോണയുടെ പശ്ചാത്തലത്തിൽ നേരത്തെ വിഷുക്കണി ദർശനം ചടങ്ങ് മാത്രമായി നടത്താനായിരുന്നു തീരുമാനം. ഇതിനെതിരെ ഭരണസമിതിയിൽ നിന്നും തന്നെ വിയോജിപ്പ് ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷുക്കണി ദർശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്.  പുലർച്ചെ 2.30 മുതൽ 4.30 വരെയാണ് ദർശനത്തിന് അനുമതി നൽകിയത്.

Read Also : തൃശ്ശൂര്‍ പൂരം നടത്തിപ്പിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

അതേസമയം ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനാനുമതി നൽകണമെന്നായിരുന്നു ഒരു വിഭാഗം ഭരണ സമിതി അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്മിനിസ്‌ട്രേറ്റർക്ക് ഇവർ കത്തും നൽകിയിരുന്നു. വിഷുക്കണി ദർശനം ചടങ്ങുമാത്രമായി നടത്താനുള്ള തീരുമാനത്തിനെതിരെ ഭക്തജനങ്ങളും രംഗത്ത് വന്നിരുന്നു.

Related Articles

Post Your Comments


Back to top button