കൊച്ചി: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിൻ്റെ പരാമർശത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര. അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ ആഭ്യന്തര വകുപ്പിന് പരാതി നൽകിയതായി ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കി. ഡി.ജി.പിക്കും ആഭ്യന്തര വകുപ്പിനുമാണ് ശ്രീജ പരാതി നല്‍കിയിരിക്കുന്നതെന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
വിദ്വേഷ പ്രസംഗം … പി സി ജോർജ്ജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി ..
കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന് ഫേസ്‌ബുക്കിലൂടെ ആഹ്വാനം നടത്തിയ ഹിന്ദുത്വ തീവ്രവാദി രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പരാതി നൽകിയിരുന്നു … നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല പ്രതിയുടെ ഫേസ്‌ബുക്ക് ഐ ഡി കാണാനില്ല എന്ന വിചിത്ര മറുപടിയും ആഭ്യന്തര വകുപ്പിൽ നിന്നും ലഭിച്ചു…
വിജയദശമി ദിവസം മാരകായുധങ്ങൾ പ്രദർശിപ്പിച്ച ഹിന്ദുത്വ തീവ്രവാദി പ്രതീഷ് വിശ്വനാഥിനെതിരെ പരാതി നൽകി..നടപടിയില്ല. ഇതാ വീണ്ടും ഒരു പരാതി നൽകിയിരിക്കുകയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് പി സി ജോർജ്ജ് എന്ന ജനപ്രതിനിധി മതേതര രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ആഹ്വാനം ചെയ്തു കൊണ്ട് നടത്തിയ അത്യന്തം അപകടകരമായ വിദ്വേഷ പ്രസംഗത്തിനെതിരെ …പരാതിയിൻമേൽ ആഭ്യന്തര വകുപ്പ് നടപടി എടുക്കുമോ അതോ പരാതി ചവറ്റുകൊട്ടയിലെറിയുമോ എന്നറിയില്ല … എന്തായാലും പി സി ജോർജ്ജ് എന്ന വർഗീയ വിഷത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് തീരുമാനം…
വിദ്വേഷ പ്രസംഗം … പി സി ജോർജ്ജിനെതിരെ ആഭ്യന്തര വകുപ്പ് മന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി .. കേരളത്തിലെ മുസ്‌ലിം…
Posted by Sreeja Neyyattinkara on Sunday, April 11, 2021
Post Your Comments