KeralaNattuvarthaLatest NewsNews

‘പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണം’; തൃശൂർ പൂരത്തിനെതിരെ നിലപാട് കടുപ്പിച്ച് ഐ.എം.എ

പൂരങ്ങളടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും, ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

തൃശൂർ പൂരം ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്ന് ഐ.എം.എ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇത്തരം ആഘോഷങ്ങളില്‍ പൊതുജനങ്ങളുടെ എണ്ണം നിയന്ത്രിക്കാനാവില്ലെന്ന ബോധം സര്‍ക്കാരിന് വേണമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടി.

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിൽ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. സംസ്ഥാനത്തെ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തണമെന്നും ഐ.എം.എ പറഞ്ഞു.

Related Articles

Post Your Comments


Back to top button