CricketLatest NewsNewsSports

ഐപിഎല്ലിൽ ഇക്കുറി ഗെയിലിന്റെ റെക്കോർഡ് തകർക്കുകയാണ് ലക്ഷ്യം: ജോസ് ബട്ട്ലർ

ഐപിഎൽ പതിനാലാം സീസണിൽ കളിക്കാനിറങ്ങുമ്പോൾ ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാജസ്ഥാൻ റോയൽസ് സൂപ്പർ താരം ജോസ് ബട്ട്ലർ. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ഗെയ്‌ലിന്റെ റെക്കോർഡാണ് തന്റെ മുന്നിലുള്ളതെന്നും അത് തകർക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇഎസ്പിഎൻ കിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2013ൽ നടന്ന ഐപിഎൽ ആറാം സീസണിൽ ബാംഗ്ലൂരിനായി ഒരു മത്സരത്തിൽ 17 സിക്‌സറുകളാണ് ഗെയ്ൽ അടിച്ചുകൂട്ടിയത്.

ഇക്കുറി ഈ റെക്കോർഡ് തകർക്കുകയാണ് ലക്ഷ്യമെന്ന് ബട്ട്ലർ വ്യക്തമാക്കി. അതേസമയം താൻ നേരിടാൻ പോകുന്ന ടീം എംഎസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് ആണെന്നും താൻ നേരിടാൻ ആഗ്രഹിക്കുന്നത് ഇംഗ്ലീഷ് ടീമിലെ സഹതാരവും ചെന്നൈയുടെ താരവുമായ മോയിൻ അലിയെ നേരിടാനാണ് താൻ കാത്തിരിക്കുന്നതെന്നും ബട്ട്ലർ പറഞ്ഞു.

Related Articles

Post Your Comments


Back to top button