KeralaLatest NewsNewsCrime

ബൈക്കിലെത്തി മോഷണം; യുവാവ് അറസ്റ്റിൽ

വെഞ്ഞാറമൂട്; ബൈക്കിലെത്തി യുവതിയിൽ നിന്നും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത സംഭവത്തിൽ കീഴ്തോന്നയ്ക്കൽ മഞ്ഞമല അടപ്പിനകം ക്ഷേത്രത്തിനു സമീപം വിപിൻ ഭവനിൽ വിജിൻ(20) നെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നു. പുല്ലമ്പാറ പാലാംകോണം വാദ്യാരുകോണം പന്തുവിള വീട്ടിൽ രേഷ്മാരാജൻ(25)ന്റെ ഫോണും പണവുമാണ് നഷ്ട്ടമായിരിക്കുന്നത്.

മാർച്ച് രണ്ടിന് രാവിലെ 6.45 ന് വെഞ്ഞാറമൂട് തൈയ്ക്കാട് റോഡിൽ തൈക്കാട് ബസ് സ്‌റ്റോപ്പിനു സമീപത്തായിരുന്നു സംഭവം നടന്നിരിക്കുന്നത്. ബസ് സ്റ്റോപ്പിലേക്ക് നടന്നു വന്ന രേഷ്മയെ മറ്റൊരു പ്രതിക്കൊപ്പം ബൈക്കിലെത്തിയ വിജിൻ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. കൈവശമുണ്ടായിരുന്ന 8500 രൂപ വിലയുള്ള ഫോണും കവറിലുണ്ടായിരുന്ന 1050 രൂപയും തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടു. യുവതി വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Related Articles

Post Your Comments


Back to top button