KeralaLatest NewsNews

വിദഗ്ദ്ധ ചികിത്സയ്ക്കായി യൂസഫലി അബുദാബിയിലെത്തി, യാത്ര തിരിച്ചത് രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍

കൊച്ചി: ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍  എം.എ. യൂസഫലി  ആശുപത്രിവിട്ടു. അദ്ദേഹത്തെ വിദഗ്ദ്ധപരിശോധനയ്ക്കായി അബുദാബിയിലേക്ക് മാറ്റി. കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.

Read Also :‘ഹെലികോപ്ടർ അപകടത്തിൽ നിന്നും യൂസഫലി രക്ഷപ്പെട്ടത് അള്ളാഹുവിന്റെ ഒരു മുന്നറിയിപ്പാണ്’; ജോമോൻ പുത്തൻപുരയ്ക്കൽ

അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലേക്ക് യാത്ര തിരിച്ചത്. യൂസഫലിയുടെ ചികിത്സയുടെ കാര്യത്തില്‍ അബുദാബി രാജകുടുംബം പ്രത്യേകം താത്പ്പര്യമെടുത്തിരുന്നു. രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് യൂസഫലി അബുദാബിയിലേക്ക് പോയത്. അദ്ദേഹത്തിന്റെ ഭാര്യയും ജീവനക്കാരും ഒപ്പമുണ്ട്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി.

Related Articles

Post Your Comments


Back to top button