KeralaLatest NewsEntertainment

സംസ്ഥാന- ദേശീയ പുരസ്‌കാര ജേതാവും പ്രശസ്ത സംവിധായകനുമായ ജ്യോതിപ്രകാശ് അന്തരിച്ചു

ആത്മന്‍ എന്ന ഹ്രസ്വചിത്രത്തിനും എഡിറ്റിംഗിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട്​: ചിത്രകാരനും സിനിമാ-ഡോക്യുമെന്ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു. 60 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. റവന്യൂ സര്‍വീസില്‍ നിന്നും വില്ലേജ് ഓഫീസറായി വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു.

ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച “ഇതിഹാസത്തിലെ ഖസാഖ് ” എന്ന ഡോക്യു- ഫിക്ഷന്‍ സിനിമക്ക് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.

read also: ചാത്തന്നൂരില്‍ ബിജെപി ജയിക്കുമെന്ന് സൂചന, വോട്ട് മറിക്കല്‍ ആരോപണവുമായി എല്‍ഡിഎഫ്

ഈ ചിത്രം 1997ല്‍ തിരുവനന്തപുരത്തു നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ആത്മന്‍ എന്ന ഹ്രസ്വചിത്രത്തിനും എഡിറ്റിംഗിന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീതയാണ്​ ഭാര്യ. മക്കള്‍: ആദിത്യന്‍, ചാന്ദ് പ്രകാശ്. സഹോദരങ്ങള്‍: പ്രമോദ്, പ്രീത, പ്രദീപ് ,പ്രശാന്ത്.

Related Articles

Post Your Comments


Back to top button