കുവൈറ്റ് സിറ്റി> തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. തൃശ്ശൂര്‍ കൂഴൂര്‍ സ്വദേശി വിനോയ് തോമസ് (45) ആണ് ഇന്ന് രാവിലെ മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ന്യൂമോണിയ ചികല്‍സയിലിരിക്കെയാണ് മരണം .
ജസീറ എയര്‍വേയ്‌സില്‍ ഐ റ്റി അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. സിജിയാണ് ഭാര്യ. അപര്‍ണ, ഏയ്ഞ്ചല്‍, അഞ്ജലി എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..