KeralaLatest NewsNews

വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ വാഹനത്തിൽ നിന്നും രേഖകൾ ഇല്ലാത്ത പണം പിടികൂടി വിജിലൻസ്; പിടിച്ചെടുത്തത് 85000 രൂപ

കോഴിക്കോട്: വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും രേഖകൾ ഇല്ലാത്ത പണം പിടിച്ചെടുത്ത് വിജിലൻസ്. സോഷ്യൽ ഫോറസ്ട്രി അഡീഷണൽ പ്രിൻസിപ്പൽ കൺസർവേറ്ററായ പ്രദീപ് കുമാറിൽ നിന്നാണ് വിജിലൻസ് പണം പിടികൂടിയത്.

Read Also: മോഹൻലാലിന് സഞ്ജു സാംസണിന്റെ സമ്മാനം

ഇദ്ദേഹം സഞ്ചരിച്ച കാറിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂരിൽ നിന്നും മടങ്ങവെ വടകര കൈനാട്ടിയിൽ വെച്ചായിരുന്നു ഉദ്യോഗസ്ഥന്റെ വാഹനത്തിൽ വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 85,000 രൂപയാണ് കാറിൽ ഉണ്ടായിരുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വിജിലൻസ് ഉദ്യോഗസ്ഥർ പ്രദീപ് കുമാറിന് സമയം അനുവദിച്ചിട്ടുണ്ട്.

Read Also: ‘നിന്റെ ക്യാപ്റ്റൻസിയിൽ റോയൽസ് ഉയരങ്ങളിലേക്ക് പറക്കട്ടെ. ഞങ്ങൾക്ക് അഭിമാനമാണ് നീ’;സഞ്ജുവിന് ആശംസയുമായി ടൊവിനോ

Related Articles

Post Your Comments


Back to top button