KeralaLatest NewsNews

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊലപ്പെടുത്തി; രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ മർദ്ദിച്ചു കൊന്നു. കൊല്ലത്താണ് സംഭവം. പുനലൂർ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഹനൻ, സുനിൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Read Also: സ്വർണ്ണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; 12 ദിവസത്തിനിടെ പവന് 1500 രൂപ വർധിച്ചു; അറിയാം ഇന്നത്തെ വില

ഇന്നലെ രാത്രിയാണ് സുരേഷ് കൊല്ലപ്പെടുന്നത്. ഒൻപതംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി സുരേഷിനെ മർദ്ദിക്കുകയായിരുന്നു. സുരേഷിന്റെ മകനും അക്രമി സംഘവുമായി വാക്കു തർക്കം ഉണ്ടായിരുന്നു. തുടർന്നാണ് അക്രമി സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. മർദ്ദനമേറ്റാണ് സുരേഷ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read Also: ചൈനയുടെ വാക്‌സിൻ ഫലപ്രദമല്ല; ഔദ്യോഗിക സ്ഥിരീകരണവുമായി ചൈനീസ് ഭരണകൂടം

Related Articles

Post Your Comments


Back to top button