KeralaLatest NewsNews

ബന്ധുനിയമന വിവാദം; പ്രതികരണവുമയി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മന്ത്രി കെ.ടി.ജലീലിന്റെ അവകാശവാദത്തെ പിന്തുണയ്ക്കതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലോകായുക്ത വിധി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു.

‘രേഖകൾ ഞാൻ കണ്ടിട്ടില്ല. ആദ്യം അതുപരിശോധിക്കട്ടെ, അതിനുശേഷം മാത്രമേ എനിക്ക് ഇക്കാര്യത്തിൽ പ്രതികരിക്കാനാവൂ.’ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ ഗവർണർ തയ്യാറായില്ല.

Read Also  :  യുഎഇയില്‍ പ്രവാസി യുവതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വിധിക്കെതിരേ റിട്ട് ഹര്‍ജിയും നല്‍കിയിരുന്നു. വിധി നിയമപരമല്ലെന്നാണ് ജലീലിന്റെ നിലപാട്.

Related Articles

Post Your Comments


Back to top button