Latest NewsNewsIndia

ബംഗാളിൽ നരനായാട്ട് തുടർന്ന് തൃണമൂൽ ; ബിജെപി സ്ഥാനാർത്ഥിയെ മർദ്ദിച്ചു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ നരനായാട്ട് തുടർന്ന് തൃണമൂൽ കോൺഗ്രസ്. ദുംരാജ് പൂരിലെ ബിജെപി സ്ഥാനാർത്ഥി അനൂപ് ഷായെയാണ് തൃണമൂൽ പ്രവർത്തകർ മർദ്ദിച്ചത്. പ്രചാരണത്തിനിടെയായിരുന്നു സംഭവം.

രാവിലെയോടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. അനൂപ് ഷാ സഞ്ചരിച്ചിരുന്ന കാറും അക്രമികൾ അടിച്ചു തകർത്തു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് നേരെ വ്യാപക ആക്രമണമാണ് തൃണമൂൽ കോൺഗ്രസ് അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെയും, മുതിർന്ന നേതാവ് ഷാനവാസ് ഹുസൈന് നേരെയും തൃണമൂൽ കോൺഗ്രസ് ആക്രമണം നടത്തിയിരുന്നു.

Related Articles

Post Your Comments


Back to top button