11 April Sunday

യൂറോ കപ്പ്‌ : എട്ട്‌ വേദികളിൽ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

image credit uefa website


ലണ്ടൻ
ഈ വർഷം നടക്കുന്ന യൂറോ കപ്പ്‌ ഫുട്‌ബോളിനുള്ള വേദികളിൽ തീരുമാനമായി. ആകെ 12 വേദികളിൽ എട്ടെണ്ണത്തിലാണ്‌ തീരുമാനമായത്‌. കാണികളെ അനുവദിക്കുമെന്ന് എട്ട് നഗരങ്ങളും ഉറപ്പ് നൽകി. ശേഷിച്ച നാലുവേദികൾ 10 ദിവസത്തിനുള്ളിൽ  കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകണമെന്ന്‌ യുവേഫ അറിയിച്ചു. കോവിഡ്‌ കാരണം ഒരുവർഷം വൈകിയാണ്‌ യൂറോ നടക്കുന്നത്‌. ജൂൺ 11 മുതൽ ജൂലൈ 11വരെയാണ്‌ യൂറോ. ഇതാദ്യമായാണ്‌ യൂറോപ്പിലെ പല വേദികളിലായി യൂറോ നടത്തുന്നത്‌.

ലണ്ടൻ (ഇംഗ്ലണ്ട്‌), ഗ്ലാസ്‌ഗോ  (സ്‌കോട്‌ലൻഡ്‌), ആംസ്‌റ്റർഡാം (നെതർലൻഡ്‌സ്‌), കോപൻഹാഗെൻ (ഡെൻമാർക്ക്‌), സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ (റഷ്യ),  ബുഡാപെസ്‌റ്റ്‌ (ഹംഗറി), ബാകു (അസെർബൈജാൻ), ബുഹാറെസ്‌റ്റ്‌ (റുമേനിയ) എന്നീ വേദികളിലാണ്‌ തീരുമാനമായത്‌.

ഡുബ്ലിൻ (റിപ്പബ്ലിക്കൻ അയർലൻഡ്‌), ബിൽബാവോ (സ്‌പെയ്‌ൻ), റോം (ഇറ്റലി), ബെർലിൻ (ജർമനി) എന്നിവയാണ്‌ ശേഷിച്ച വേദികൾ. ബുഡാപെസ്‌റ്റിൽ കാണികളെ മുഴുവനായും പ്രവേശിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top