KeralaNattuvarthaLatest NewsNews

മോദിക്കായി മൂന്നു ദിവസം കൊണ്ട് നി‌ര്‍മിച്ച താല്‍ക്കാലിക ഹെലിപ്പാഡ് പൊളിച്ചില്ല; നഗരസഭാ സ്റ്റേഡിയം ശോചനീയാവസ്ഥയിൽ

നാശനഷ്ടത്തിന്റെ ചെലവ് ബിജെപി വഹിക്കണമെന്ന് നഗരസഭ

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയപ്പോൾ യാത്ര സൗകര്യത്തിനായി പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിർമ്മിച്ച ഹെലിപ്പാഡ് കാരണം ഉണ്ടായ നാശനഷ്ടം ബി.ജെ.പി നികത്തണമെന്ന ആവശ്യവുമായി നഗരസഭ. സ്റ്റേഡിയത്തില്‍ ബി.ജെ.പി മൂന്ന് ദിവസം കൊണ്ടാണ് ഹെലിപ്പാഡ് നിര്‍മ്മിച്ചത്. ഇത് ഇതുവരെയും നിര്‍മിച്ച പൊളിച്ചുമാറ്റിയിട്ടില്ല. ഹെലിപ്പാഡിന്റെ നിര്‍മ്മാണത്തോടെ സ്‌റ്റേഡിയത്തിന്റെ വലിയൊരു ഭാഗം പിച്ചും നശിച്ച നിലയിലാണ്. സ്റ്റേഡിയത്തിലെയ്ക്കിറക്കി നിര്‍മിച്ച റോഡ്, ട്രാക്കിന്റെ നാശത്തിനും ഇടയാക്കിയിട്ടുണ്ട്.

read also:മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സൂചന

മോദിയുടെ വരവിനായി സ്റ്റേഡിയം വിട്ടുനല്‍കിയത് ബി.ജെ.പിയുടെ അപേക്ഷ പ്രകാരമാണ്. സ്റ്റേഡിയം പൂര്‍വസ്ഥിതിയിലാക്കാനുള്ളതിന്റെ ചെലവ് ബി.ജെ.പി വഹിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കൂടാതെ ഈ വിഷയം ഉന്നയിച്ച്‌ നഗരസഭ ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

ഹെലിപ്പാഡ് പൊളിച്ചുനീക്കാത്തത് കായിക പരിശീലനത്തിനെത്തുന്നവര്‍ക്ക് ദുരിതമാണ് നല്‍കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഉയര്‍ത്തിയ പ്രധാന വികസന പദ്ധതികളില്‍ ഒന്ന് ഈ സ്റ്റേഡിയമായിരുന്നു.

Related Articles

Post Your Comments


Back to top button