Latest NewsNewsIndia

അക്രമികൾ തീവെച്ച കൂലിത്തൊഴിലാളിയുടെ ലൈബ്രറിയ്ക്ക് സഹായഹസ്തവുമായി സോഷ്യൽ മീഡിയ; ഇതുവരെ സമാഹരിച്ചത് 13 ലക്ഷം രൂപ

ബംഗളൂരു: അക്രമി സംഘം തീയിട്ട് നശിപ്പിച്ച കൂലിത്തൊഴിലാളിയുടെ ലൈബ്രറിയ്ക്ക് സഹായ ഹസ്തവുമായി സോഷ്യൽ മീഡിയ. വീണ്ടും ലൈബ്രറി ഒരുക്കാനായി ചില സുമനസുകൾ സോഷ്യൽ മീഡിയയിൽ ഒത്തുകൂടി സമാഹരിച്ചത് 13 ലക്ഷം രൂപയാണ്. ഭഗവത് ഗീതയുടെ കോപ്പികൾ ഉൾപ്പെടെ 11,000 പുസ്തകങ്ങളാണ് ലൈബ്രറിയ്ക്ക് തീ വെച്ചതോടെ കത്തി നശിച്ചത്. മൈസൂരുവിൽ 62 കാരനായ സെയ്ദ് ഇസഹാഖ് പരിപാലിച്ചിരുന്ന ലൈബ്രറിയ്ക്കാണ് അജ്ഞാതർ തീ വെച്ചത്.

Read Also: ഛത്തീസ്ഗഡിൽ വീണ്ടും അക്രമവുമായി മാവോയിസ്റ്റുകൾ; ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണത്തിനെത്തിച്ച വാഹനങ്ങൾക്ക് തീ വെച്ചു

ഇന്നലെ പുലർച്ചെയായിരുന്നു അജ്ഞാത സംഘം സെയ്ദ് ഇസഹാഖിന്റെ ലൈബ്രറിയ്ക്ക് തീ വെച്ചത്. വാഹനങ്ങളിലായി എത്തിയ അജ്ഞാത സംഘം ലൈബ്രറിയിൽ തീയിടുകയായിരുന്നു.

പ്രദേശവാസിയാണ് വായനശാലയിൽ തീപടർന്ന വിവരം ഇസഹാഖിനെ അറിയിച്ചത്. അദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും പുസ്തകങ്ങൾ മുഴുവൻ ചാരമായി. ഇസഹാഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read Also: സത്യപ്രതിജ്ഞാ ലംഘനം; ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

Related Articles

Post Your Comments


Back to top button