KeralaLatest NewsNews

സാങ്കേതിക തകരാർ; എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി താഴെയിറക്കി

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. റിയാദിൽ നിന്ന് കരിപ്പൂരിലേക്ക് പോകേണ്ട വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.

Read Also: കോവിഡിന്റെ രണ്ടാം തരംഗം; തൃശൂർ പൂരം നടത്തിപ്പിനെ കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ചു. വിമാനത്തിന്റെ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

യന്ത്രത്തകരാറിനെ തുടർന്നായിരുന്നു വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിന് പൈലറ്റ് അനുമതി തേടിയത്.

Read Also: കോവിഡ് വ്യാപനം രൂക്ഷമാകുന്നു; പ്രാദേശിക തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം

Related Articles

Post Your Comments


Back to top button