KeralaLatest News

‘ഞങ്ങൾ ഭൂമിയോളം ക്ഷമിക്കും, പക്ഷേ പാതാളത്തോളം താഴാൻ സാധ്യമല്ല’- കെപി ശശികല ടീച്ചർ

നിങ്ങളുടെ പ്രമേയം ഞങ്ങൾക്ക് പ്രശ്നമില്ല.പക്ഷേ ഈ തെമ്മാടിത്തം ഷൂട്ടു ചെയ്യാൻ നിങ്ങൾക്ക് ഒരു ക്ഷേത്രത്തിന്റെ സെറ്റിട്ടാൽ പോരായിരുന്നോ.

ക്ഷേത്രഭൂമിയിൽ ലീഗ് കൊടികെട്ടി സിനിമാ ഷൂട്ടിംഗ് നടത്തിയതിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ശക്തം. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറിന്റെ പ്രതികരണം ഇങ്ങനെ,

എല്ലാ ദേവ വിഗ്രഹങ്ങൾക്കും വായുള്ളപ്പോൾ വായില്ലാത്ത ഒറ്റ പ്രതിഷ്ഠയേ ഉള്ളു . അത് വായില്യാക്കുന്നിലപ്പനാണ്. പറയി പെറ്റ പന്തിരുകുലത്തിലെ അവസാന സന്തതി . പാലക്കാട് കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രത്തിലാണ് ആ പ്രതിഷ്ഠയുള്ളത്. ആ ക്ഷേത്രത്തിൽ ഇന്ന് ഒരു കൂട്ടം സിനിമാക്കാർ കാട്ടിക്കൂട്ടിയ തെമ്മാടിത്തം മാപ്പർഹിക്കാത്തതാണ്.

ആ ക്ഷേത്രപരിസരത്ത് ഷൂട്ടിംഗിന്റെ പേരിൽ ഇവർ അഴിഞ്ഞാടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് കൊടിയും ചന്ദ്രക്കലയുള്ള പച്ചക്കൊടിയും നിറച്ച് തൊപ്പിയിട്ട വെള്ളവേഷധാരികൾ ക്ഷേത്രപരിസരത്ത് അഭിനയിച്ചു തിമിർക്കലായിരുന്നു ഉദ്ദേശം. നിങ്ങളുടെ പ്രമേയം ഞങ്ങൾക്ക് പ്രശ്നമില്ല.പക്ഷേ ഈ തെമ്മാടിത്തം ഷൂട്ടു ചെയ്യാൻ നിങ്ങൾക്ക് ഒരു ക്ഷേത്രത്തിന്റെ സെറ്റിട്ടാൽ പോരായിരുന്നോ.

അതിന് .വായില്യാക്കുന്നിലപ്പന്റെ തിരുനടയിൽ തന്നെ അഴിഞ്ഞാടണമായിരുന്നോ? ഹിന്ദുക്കളോട് എന്തും ആകാം എന്നാണെങ്കിൽ,
സോറി ഞങ്ങൾ ഭൂമിയോളം ക്ഷമിക്കും.
പക്ഷേ പാതാളത്തോളം താഴാൻ സാധ്യമല്ല..

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഇത് ആത് അനുവദിച്ചു ?
ഇന്ന് വൈകുന്നേരം അവിടെ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
ഒരു പ്രകടനത്തിൽ തീരുന്നതല്ല വേദന എന്ന് ഉറപ്പാണ്.
ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയരും
ഏത് പ്രതിഷേധത്തിനും
വായില്യാംകുന്ന് ഭക്തരോടൊപ്പം ഹിന്ദുഐക്യവേദി ഉണ്ടായിരിക്കും.

ഒരു ഏച്ചുകെട്ടു കൂടി
ആ ഷൂട്ടിംഗ് തടഞ്ഞ ചുണക്കുട്ടികൾക്ക്
ഒരു സൂപ്പർ കൈയ്യടി

Related Articles

Post Your Comments


Back to top button