KeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കരിമാൻകോട് ഊരാളിക്കോണത്ത് വിപിനാണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also: മാറേണ്ടത് നമ്മുടെ ചിന്താഗതിയാണ്, ഒരുപാട് യുസഫ് അലിമാരും മുകേഷ് അംബാനിമാരും ഉണ്ടാക്കട്ടെയെന്നു ജിതിൻ ജേക്കബ്

ബന്ധുവായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. രണ്ടു മാസമായി പഠന സംബന്ധമായ ആവശ്യത്തിന് വിപിന്റെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് വിപിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയ്ക്ക് ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

തുടർന്ന് പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വിപിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read Also: ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ; ലോക്ക്ഡൗൺ സാധ്യതയുൾപ്പെടെ ചർച്ച ചെയ്തു

Related Articles

Post Your Comments


Back to top button