11 April Sunday

സംവിധായകൻ ജ്യോതി പ്രകാശ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 11, 2021

മലപ്പുറം > ചിത്രകാരനും, സിനിമാ ഡോക്യുമെൻററി സംവിധായകനുമായ ജ്യോതി പ്രകാശ് (59) അന്തരിച്ചു. കാൻസർ ബാധിതനായി |രുന്നു. ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവൽ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും,സംവിധാനവും നിർവ്വഹിച്ച "ഇതിഹാസത്തിലെ ഖസാഖ്' എന്ന ഹ്രസ്വചിത്രത്തിനും, ആത്മൻ എന്ന ഹ്രസ്വചിത്രത്തിനും ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.

റവന്യൂ സർവീസിൽ നിന്നും വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടേയും, മലപ്പുറം , മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്. പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീത യാണ്ഭാര്യ. മക്കൾ: ആദിത്യൻ, ചാന്ദ് പ്രകാശ് . സഹോദരങ്ങൾ: പ്രമോദ്, പ്രീത, പ്രദീപ് മേനോൻ, പ്രശാന്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top