Latest NewsNewsIndia

കോവിഡ് വ്യാപനം രൂക്ഷം, സംസ്ഥാനങ്ങളില്‍ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍ വരുന്നു

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, കര്‍ണാടക തുടങ്ങി അഞ്ച് സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാദ്ധ്യത. പ്രതിദിന കേസുകളില്‍ സര്‍വകാല റെക്കോഡാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1,52,879 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായിരിക്കുന്നത്.

Read Also : കോവിഡ് വ്യാപനം രൂക്ഷം; റെംഡെസിവിറിന്റെ കയറ്റുമതി നിരോധിച്ച്‌ ഇന്ത്യ

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താതെ രക്ഷയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമഗ്ര കക്ഷി അവലോകന യോഗത്തിന ശേഷം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്‌കാരിക, മതപരമായ ഒത്തുചേരലുകള്‍ നിരോധിച്ചിരിക്കുന്നു. തിയറ്ററുകളില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും, ബസുകളും, മെട്രോ ട്രെയിനുകളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനും അനുവാദമുണ്ട്.

ഉത്തര്‍പ്രദേശില്‍ ചില ജില്ലകളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഒരേ സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാനും, സര്‍ക്കാര്‍ -സ്വകാര്യ ഓഫിസുകളില്‍ 50 ശതമാനമായി ജോലിക്കാരെ പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.

Related Articles

Post Your Comments


Back to top button