KeralaLatest NewsNews

മന്‍സൂര്‍ കൊലക്കേസ് പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സൂചന

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകമാണെന്ന സൂചന ബലപ്പെടുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്.പി നേരിട്ടെത്തി പോസ്റ്റ്മോര്‍ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഈ സംശയത്തിന് ബലം നല്‍കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Read Also : വനിതാ ബാങ്ക്​ മാനേജർ ആത്മഹത്യ ചെയ്​ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെയായിരുന്നു രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് ചേക്ക്യാട് വടകര റൂറല്‍ എസ്പി അര്‍ദ്ധരാത്രി പരിശോധന നടത്തിയത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരുന്നു. റിപ്പോര്‍ട്ടിലെ സംശയങ്ങള്‍ ദൂരീകരിക്കാനാണ് എസ്പി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി എടുത്തത്.

വെള്ളിയാഴ്ച വൈകീട്ട് ചെക്യാട് കുളിപ്പാറയിലെ ആളൊഴിഞ്ഞ കശുമാവിന്‍ തോപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് രതീഷിനെ കണ്ടെത്തിയത്. സ്ഥലത്ത് മറ്റ് പ്രതികള്‍ ഒളിച്ച് താമസിച്ചതായുള്ള വിവരവും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി ആത്മഹത്യ ചെയ്തതായിരിക്കില്ലെന്നും കേസിലെ തെളിവ് നശിപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ കൊന്ന് കെട്ടിത്തൂക്കിയതാകും എന്നുള്ള ആരോപണങ്ങളാണ് ഉയരുന്നത്.

Related Articles

Post Your Comments


Back to top button