KeralaLatest NewsNews

ആവശ്യത്തില്‍ കൂടുതല്‍ ശത്രുക്കളുള്ള, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത രാഷ്ട്രീയ ‘നേതാവ്’

പി.സിയെ അനുകൂലിച്ച് സമൂഹ മാദ്ധ്യമങ്ങള്‍

ആവശ്യത്തില്‍ കൂടുതല്‍ ശത്രുക്കളുള്ള, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലാത്ത കേരളത്തിലെ ഒരു രാഷ്ട്രീയ ‘നേതാവ്’ എന്ന് പി.സി.ജോര്‍ജിനെ പുകഴ്ത്തി സമൂഹമാദ്ധ്യമങ്ങള്‍. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനാണ് പി.സി ജോര്‍ജിനെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുന്നത്.

Read Also : ‘കമ്മ്യൂണിസ്റ്റുകളെക്കൊണ്ട് നാടിന് ചില ഗുണങ്ങള്‍ ഉണ്ടെന്ന് മനസിലായില്ലേ’ തോമസ് ഐസക്കിന് മറുപടിയുമായി സന്ദീപ…

‘സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത് പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം.’-പി.സി പറയുന്നു.

നമ്മുടേത് മതേതര, സോഷ്യലിസ്റ്റ് രാജ്യമാണെന്നും അങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

Related Articles

Post Your Comments


Back to top button